Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Who Stood

Kasaragod

മാ​ക്ബ​ത്താ​യി നി​റ​ഞ്ഞാ​ടി നാ​രാ​യ​ണ​ന്‍

കാ​ഞ്ഞ​ങ്ങാ​ട്: വി​ല്യം ഷേ​ക്‌​സ്പി​യ​റു​ടെ വി​ഖ്യാ​ത ക​ഥാ​പാ​ത്ര​മാ​യ മാ​ക്ബ​ത്താ​യി നി​റ​ഞ്ഞാ​ടി കാ​ഞ്ഞ​ങ്ങാ​ട്ടെ സി. ​നാ​രാ​യ​ണ​ന്‍. ഹൊ​സ്ദു​ര്‍​ഗ് യു​ബി​എം​സി സ്‌​കൂ​ളി​ല്‍ ആ​സ്വാ​ദ​ക വൃ​ന്ദ​ത്തി​ന്‍റെ മു​ന്നി​ല്‍ ഡെ​സ്റ്റി​നി ഓ​ഫ് മാ​ക്ബ​ത്ത് എ​ന്ന സോ​ളോ ഡ്രാ​മ അ​വ​ത​രി​പ്പി​ച്ചാ​ണ് നാ​രാ​യ​ണ​ന്‍ നി​റ​ഞ്ഞ കൈ​യ​ടി നേ​ടി​യ​ത്.

അ​ന​ന്ത​കൃ​ഷ്ണ​നാ​ണ് നാ​ട​കം സം​വി​ധാ​നം ചെ​യ്ത​ത്. ദീ​പ സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത് അ​ശ്വ​ത് മു​ത്ത​പ്പ​നും മ്യൂ​സി​ക് കൈ​കാ​ര്യം ചെ​യ്ത​ത് നാ​രു പാ​റൈ സെ​യി​ല്‍ എ​ന്ന ക​ലാ​കാ​ര​നു​മാ​ണ്. ലേ​ഡീ​മാ​ക് ബ​ത്തി​നു ശ​ബ്ദം ന​ല്‍​കി​യ​ത് ര​ഞ്ജി​നി ജ​യ​രാ​ജ​ന്‍ ആ​ണ്. ഓ​ക്‌​സ്‌​ഫോ​ര്‍​ഡ് ടൈ​ലേ​ഴ്‌​സ് ഭാ​സ്‌​ക​ര​ന്‍റേ​താ​ണ് കോ​സ്റ്റ്യൂം​സ്. അ​ന​ന്ത​കൃ​ഷ്ണന്‍റെ സം​വി​ധാ​ന​വും അ​തി​നൊ​ത്ത പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും ദീ​പ വി​താ​ന​വും, ശ​ബ്ദ വി​ന്യാ​സ​വും, കോ​സ്റ്റ്യൂം​സും നാ​ട​ക​ത്തി​ന് ഏ​റെ ദൃ​ശ്യ​ചാ​രു​ത പ​ക​ര്‍​ന്നു.

തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​നി​മ​ക​ളി​ല്‍ അ​ഭി​നേ​താ​വാ​യി​രു​ന്ന നാ​രാ​യ​ണ​ന്‍ ആ ​സി​നി​മ​യി​ലെ നാ​യി​ക​യാ​യ അ​ന​ഘ നാ​രാ​യ​ണ​ന്‍റെ പി​താ​വു​മാ​ണ്.

 

Latest News

Corehub Up